വീണ വീഴുമോ??!! മാസപ്പടി കേസിലെ SFIO നടപടി സ്റ്റേ ചെയ്തില്ല; ഹൈക്കോടതിയിൽ തിരിച്ചടി; കേസ് പഴയ ബെഞ്ചിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ വീഴുമോ??!! മാസപ്പടി കേസിലെ SFIO നടപടി സ്റ്റേ ചെയ്തില്ല; ഹൈക്കോടതിയിൽ തിരിച്ചടി; കേസ് പഴയ ബെഞ്ചിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 03:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് – CMRL ഇടപാടിനെ ചോദ്യം ചെയ്യുന്ന എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ആദായനികുതി സെറ്റിൽമെന്റ് കമ്മീഷന്റെ പക്കലുള്ള രേഖകൾ ലഹസ്യരേഖയല്ലെന്ന് CMRL വാദിച്ചിരുന്നു. അന്വേഷണം പൂർത്തിയായില്ലേയെന്ന ഹൈക്കോടതി ചോദിച്ചപ്പോൾ കുറ്റപത്രം നൽകിയെന്ന് SFIO അറിയിക്കുകയും ചെയ്തു. കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് CMRLനോട് ഹൈക്കോടതി ആരാഞ്ഞു. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ CMRLന്റെ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ കേസ് പരി​ഗണിച്ച ബെഞ്ചിനോട് SFIO നൽകിയ വാക്കാലുള്ള ഉറപ്പ് ഇപ്പോൾ SFIO പാലിക്കുന്നില്ലെന്ന് CMRL ആരോപിച്ചു. ഹർജി തീർപ്പാകുന്നതുവരെ നടപടി ഉണ്ടാകില്ലെന്ന് കഴിഞ്ഞ തവണ കേസ് പരി​ഗണിച്ച ബെഞ്ചിന് SFIO വാക്കാൽ ഉറപ്പ് നൽകിയിരുന്നതായും ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് അത് ലംഘിച്ചതായും CMRL പരാതിപ്പെട്ടു. വാക്കാലുള്ള ഉറപ്പ് ജുഡീഷ്യൽ തെളിവല്ലെന്നായിരുന്നു ഇതുകേട്ട ഹൈക്കോടതിയുടെ മറുപടി.

തുടർന്ന് CMRLന്റെ ആവശ്യപ്രകാരം ഹർജി പരി​ഗണിക്കുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് ഹൈക്കോടതി മാറ്റി. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.

Tags: Pinarayi Vijayanveena vijayanCMRLExalogicsfio
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies