അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ച സർക്കാരല്ല ഇപ്പോഴുള്ളത്; കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ച സർക്കാരല്ല ഇപ്പോഴുള്ളത്; കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചവർക്ക് ഇന്ത്യൻ നിയമപ്രകാരം അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്ക കൈമാറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കോൺ​ഗ്രസ് സർക്കാർ രാജ്യം ഭരിച്ചിരുന്നപ്പോൾ ഇന്നുനമ്മൾ നിൽക്കുന്ന ഈ ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടും കോൺ​ഗ്രസ് സർക്കാർ ഒന്നും ചെയ്തില്ല. അജ്മൽ കസബിനെ ബിരിയാണി തീറ്റിക്കുകയാണ് അവർ ചെയ്തത്. രാഷ്‌ട്രത്തെ ​ദ്രോഹിച്ചവർക്ക് അർഹിക്കുന്ന ശി​ക്ഷ നൽകണമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട്. ഈ രാജ്യം മുഴുവനും, പ്രത്യേകിച്ച് മുംബൈ നിവാസികൾക്ക് ഇപ്പോൾ അഭിമാന നിമിഷമാണ്. ഇന്ത്യയെ നോവിച്ചവർ ഇന്ത്യൻ നിമയപ്രകാരം വിചാരണ നേരിട്ട് ശിക്ഷിക്കപ്പെടാൻ പോവുകയാണ്..” – പീയൂഷ് ​ഗോയൽ പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്ക കൈമാറിയത് ഇന്നലെയായിരുന്നു. പ്രത്യേക വിമാനത്തിൽ NIAയുടെ പ്രത്യേക സംഘത്തിനൊപ്പമാണ് റാണ ഇന്ത്യയിലെത്തുക. പാലം എയർപോർട്ടിൽ വന്നിറങ്ങുന്ന റാണയെ ആദ്യം NIAയുടെ ദേശീയ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പാകിസ്താൻ വംശജനും കനേഡിയൻ പൗരനമായ റാണയെ ഇന്ത്യയിലെത്തിക്കുന്നതിനും നിയമനടപടികൾക്ക് വിധേയമാക്കുന്നതിനും അതീവ സുരക്ഷയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്.

ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലും സ്വാറ്റ് കമാൻഡോകളും (Special Weapons and Tactics) സർവസന്നാഹങ്ങളുമായി സജ്ജമാണ്. പാലം എയർപോർട്ടിൽ നിന്ന് ബുള്ളറ്റ് പ്രൂഫ്  കാറിലായിരിക്കും റാണയെ NIA ഓഫീസിൽ എത്തിക്കുക. സായുധസേനയുടെ വാഹനവ്യൂഹം അകമ്പടി നൽകും.

ഇന്ത്യയിലെത്തിയാൽ തഹാവൂർ റാണ ആക്രമിക്കപ്പെടുമെന്ന വാദം നിലനിൽക്കുന്നതിനാൽ അതീവ ജാ​ഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ. താനൊരു പാകിസ്താനി മുസ്ലീമായതിനാൽ ഇന്ത്യ ഉപദ്രവിക്കുമെന്നാണ് റാണയുടെ വാദം.

Tags: PIYUSH GOYALajmal kasabTahawwur RanaTahawwur Hussain Rana2008 Mumbai terror attack.
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies