ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയിൽ പോയി പ്രസവിക്കുന്നില്ല!! അപ്പോൾ പിന്നെ സ്ത്രീകൾ ഹോസ്പിറ്റലിൽ പ്രസവിക്കേണ്ട ആവശ്യമെന്താണെന്ന ചോദ്യമുയർത്തി ഗർഭിണികളെ വീട്ടുപ്രസവത്തിന് ഉദ്ബോധിപ്പിക്കുകയാണ് മതപണ്ഡിതന്മാർ. ഇതുപോലെ പ്രോത്സാഹന പ്രഭാഷണങ്ങൾ നടത്തുന്ന ഉസ്താദുമാരുടെയും മൗലവിമാരുടെയും അസംഖ്യം വീഡിയോകളാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്.
ആശുപത്രി പ്രസവത്തെ എതിർക്കുന്ന ഒരു ഉസ്താദിന്റെ വാക്കുകൾ ഇങ്ങനെ..
ഗർഭിണി ആയാൽ അപ്പോഴേക്കും ഓടും ആശുപത്രിയിലേക്ക്.. ആന വരെ പെറുന്നു.. ഏത് ആനയാ ആശുപത്രിയിൽ പെറ്റത്. ആനയുടെ പ്രസവത്തിന്റെ പോലെ എടങ്ങേറുള്ള പ്രസവം വേറെയുണ്ടോ? ഇന്നവരേ ആന ഹോസ്പിറ്റലിൽ പെറ്റിട്ടില്ല. പൂച്ചയും ആടും ഒക്കെ പെറുന്നില്ലേ.. രണ്ടും മൂന്നും നാലും കുഞ്ഞുങ്ങൾ ഒറ്റ പ്രസവത്തിൽ ഉണ്ടാകുന്നു. ആടും പൂച്ചയുമൊക്കെ ആശുപത്രിയിലാണോ പെറുന്നത്?? – മതപ്രഭാഷകൻ ചോദിക്കുന്നു.