പതിവായി വാർത്തകളിൽ ഇടംപിടിക്കുന്ന ഡൽഹി മെട്രോയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് വഴിവച്ച് ബെംഗളൂരു മെട്രോ സ്റ്റേഷൻ. പ്ലാറ്റ് ഫോമിലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്ലാറ്റ്ഫോമിൽ നിന്നിരുന്ന യുവതിയും യുവാവും പൊതുമദ്യത്തിൽ അശ്ലീല പ്രവൃത്തിയിൽ ഏർപ്പെടുന്നതായിരുന്നു വീഡിയോ. മടവാര മെട്രോ സ്റ്റേഷനിലാണ് സംഭവം.
കർണാടക പോർട്ട് ഫോളിയോ എന്ന എക്സ് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയും ഡൽഹി മെട്രോയുടെ സംസ്കാരത്തിലേക്ക് നിങ്ങുകയാണോ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുൻപ് ഇത്തരത്തിലുള്ള സമാന സംഭവം ഡൽഹി മെട്രോയിലും നടന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നെറ്റിസൺസിന്റെ കമൻ്റുകൾ.
30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്താ ചാനലുകളാണ് ഇത് പുറത്തുവിട്ടത്. ഒരു യുവാവ് അടുത്ത് നിൽക്കുന്ന യുവതിയുടെ ടി ഷർട്ടിനുള്ളിലേക്ക് കൈയിടുകയാണ് വീഡിയോയിൽ. ഇരുവരുടെ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. ഇരുവരുടെയും പ്രായം വ്യക്തമല്ല.