മൂക്കുത്തി പ്രധാന തെളിവായപ്പോൾ യുവതിയുടെ തിരോധാനം കൊലപാതക കേസായി. ഡൽഹിയിൽ അഴുക്കു ചാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയും ഭർത്താവ് അറസ്റ്റിലാവുകയും ചെയ്യുന്നതിലേക്ക് എത്തിയത്. 47-കാരിയായ സീമ സിംഗാണ് കൊല്ലപ്പെട്ടത്.
മാർച്ച് 15 ന്, സ്ത്രീയുടെ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കല്ലും സിമൻ്റ് ചാക്കും ഉപയോഗിച്ച്കെട്ടിതാഴ്ത്തിയ നിലയിൽ കണ്ടെത്തി.സീമയുടെ മൂക്കുത്തിയാണ് അന്വേഷണത്തിൽ തുമ്പായത്. പൊലീസ് അന്വേഷണത്തിൽ തെക്കൻ ഡൽഹിയിലെ ഒരു ജ്വല്ലറിയിൽ നിന്ന് മൂക്കുത്തി വാങ്ങിയതെന്ന് കണ്ടെത്തി, ഇത് രേഖകൾ പൊലീസ് ശേഖരിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ അനിൽകുമാറാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തി.
പൊലീസ് അനിൽ കുമാറിനെ ബന്ധപ്പെടുകയും മൃതദേഹത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു, എന്നാൽ ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്.തുടർന്ന് ഭാര്യയോട് സംസാരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഭാര്യ ഫോൺ ഇല്ലാത്ത ദൂരയാത്രയിലാണെന്ന് ഇയാൾ പറഞ്ഞു. ഇതോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു. ഇതോടെ ദ്വാരകയിലെ അനിൽകുമാറിന്റെ ഓഫീസിലെത്തിയ പാെലീസ് അവിടെ ഡയറിയിൽ നിന്ന് ഇയാളുടെ അമ്മായിയമ്മയുടെ ഫോൺ നമ്പർ ലഭിച്ചു. ഇതിൽ ബന്ധപെട്ടപ്പോൾ മാർച്ച് 11 ന് ശേഷം യുവതി തങ്ങളുമായി ബന്ധപ്പെട്ടില്ലെന്ന് സഹോദരി അറിയിച്ചു.
അനിൽകുമാറിനെ ബന്ധപ്പെട്ടപ്പോൾ സീമ ജയ്പൂരിലാണെന്നും ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും പറഞ്ഞതായും അയാൾ പറഞ്ഞു. അവളുടെ മൂഡ് ശരിയാകുമ്പോൾ തങ്ങളോട് സംസാരിക്കുമെന്ന് അനിൽകുമാർ ഞങ്ങളെ വിശ്വസിപ്പിച്ചെന്നും അവർ വ്യക്തമാക്കി. ഇതാണ് അവരെ പൊലീസിൽ ബന്ധപ്പെടുന്നതിന് വൈകിപ്പിച്ചത്.ഏപ്രിൽ ഒന്നിന് യുവതിയുടെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. മകനും അമ്മയാണ് മരിച്ചതെന്ന് വ്യക്തമാക്കി. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇനി കാരണമാണ് അറിയേണ്ടത്.