പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. എരുമേലി കണമലയിൽ വച്ച് പുലർച്ചെ ആറുമണിയോടെയാണ് അപകടം. കർണാടകത്തിൽ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കണമല അട്ടിവളവിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബസിൽ 33 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ കൊക്കയിലേക്ക് മറിഞ്ഞ ബസ് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.















