ദിവസങ്ങൾക്ക് മുൻപാണ് അലിഗഡിൽ നിന്ന് ഒരു ഒളിച്ചോട്ടം വാർത്തയാകുന്നത്. കാരണം മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് അമ്മയാണ്. യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമ്പോഴും. ഇരുവരും പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്നാണ് സൂചന. ഇനിയുള്ള ജീവിതകാലം ഒരുമിച്ച് ജീവിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം എന്നാണ് ഇവർ പൊലീസിന് മുന്നിൽ പറഞ്ഞത്.
അതേസമയം 38-കാരിയായ അപ്ന ദേവിയും ഭാവി മരുമകനുമായിരുന്ന സുശാന്തും പ്രണയത്തിലായിരുന്നു. അതേസമയം താരം പണമോ സ്വർണമോ മോഷ്ടിച്ചിട്ടില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. സ്നേഹിക്കുന്ന പുരുഷനൊപ്പം ഒരുമിച്ച് ജീവിച്ചാൽ മാത്രം മതിയെന്നാണ് ഇവർ വ്യക്തമാക്കിയതും. നേപ്പാൾ അതിർത്തിക്ക് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന.
അപ്ന ദേവി മൂന്ന് ലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും മോഷ്ടിച്ചതായി
യുവതിയുടെ ഭർത്താവ് പറഞ്ഞു. അവർ മണിക്കൂറുകളോളം സുശാന്തുമായി സംസാരിച്ചിരിക്കുന്നതിൽ സംശയം തോന്നിയിരുന്നില്ലെന്നും അവൾ ഞങ്ങളെ വഞ്ചിച്ചെന്നും ജിതേന്ദ്ര പൊലീസിനോട് പറഞ്ഞു. അതേസമയം സുശാന്ത് നേരത്തെ മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയിട്ടുണ്ടെന്നും പിന്നീട് തിരികെ വന്നതാണെന്നും ഒരു കഥയുണ്ട്. ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും മരുമകനൊപ്പം ഒളിച്ചോടാൻ വെല്ലുവിളിച്ചിരുന്നതായും അപ്ന ദേവി പറഞ്ഞു.