ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബാംഗറുടെ മകളായ ട്രാൻസ് വുമൺ അനായ. ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പിക്കും ലിംഗമാറ്റ ശസ്ത്രക്രിയക്കും വിധേയായ അനായ ക്രിക്കറ്റ് ലോകത്തെ കറുത്ത അദ്ധ്യായങ്ങളെക്കുറിച്ചും വെളിപ്പെടുത്തി.
ക്രിക്കറ്റ് സമൂഹത്തിൽ നിന്നുണ്ടായ അവഗണനകൾ മോശം പെരുമാറ്റങ്ങൾ തുടങ്ങി നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് അവർ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ചില ക്രിക്കറ്റർമാർ പതിവായി അവരുടെ നഗ്ന ചിത്രങ്ങൾ എനിക്ക് അയക്കാറുണ്ടായിരുന്നു. മറ്റൊരാൾ എല്ലാവർക്കും മുന്നിൽ വച്ച് അശ്ലീല പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു.
അതേയാൾ എനിക്കൊപ്പം വന്നിരുന്ന് എന്റെ ഫോട്ടോകൾ ആവശ്യപ്പെടും. മറ്റൊരു സന്ദർഭത്തിൽ ഇന്ത്യയിൽ ആയിരുന്നപ്പോൾ എന്റെ അവസ്ഥ ഞാൻ ഒരു മുതിർന്ന ക്രിക്കറ്റ് താരത്തോട് പറഞ്ഞു. എനിക്കൊപ്പം കാറിൽ വരാനും കൂടെ കിടക്കാനുമാണ് അയാൾ പറഞ്ഞത്.
എട്ടോ ഒൻപതോ വയസു മുതലാണ് ഞാൻ അമ്മയുടെ അലമാരയിൽ നിന്ന് വസ്ത്രങ്ങൾ എടുത്ത് അണിഞ്ഞു നോക്കുന്നത്. പിന്നീട് കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് ഞാനൊരു പെണ്ണാണ്, എനിക്കാെരു പെണ്ണാകണം എന്ന് പറയാറുണ്ടായിരുന്നു. മുഷീർഖാൻ, സർഫാറാസ് ഖാൻ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം കളിച്ച താരമാണ് ആര്യൻ എന്ന അനായ.
‘लल्लनटॉप बैठकी’ में इस बार हमारी मेहमान हैं सोशल मीडिया इंफ्लुएंसर अनाया बांगर. अनाया पहले आर्यन बांगर के नाम से जानी जाती थीं. इस इंटरव्यू में उन्होंने ट्रांस महिला के रूप में अपने अनुभव साझा किए. बिना कहे न्यूड तस्वीरें भेजने वाले खिलाड़ी और एक वरिष्ठ क्रिकेटर की डिमांड. अनाया… pic.twitter.com/c15j8R6IYN
— The Lallantop (@TheLallantop) April 17, 2025















