ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും….! ചിരിക്കൊപ്പം അല്പം ഹൊററുമായി സുമതി വളവിന്റെ ടീസർ പുറത്തിറങ്ങി.മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.
ഒരു നാടിനെ ഭയത്തിൻ്റേയും, ഉദ്വേഗഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന സുമതി എന്ന പെണ്ണിന്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്.മരിച്ചു പോയ സുമതിയാണ് ഇരിന്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിന്റെ പ്രതിഫലനങ്ങളാണ് നാം കേൾക്കുന്നത്.
മാളികപ്പുറത്തിന്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
വിഷ്ണുശങ്കർ – അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ചിത്രം നിർമ്മിക്കുന്നത്.
അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.സൈജു കുറുപ്പ്, ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിദ്ധാർത്ഥ് ഭരതൻ, സാദിഖ്,ശ്രീജിത്ത് രവി, ബോബി കുര്യൻ. (പണി ഫെയിം),അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബി.കെ. ഹരിനാരായണൻ,സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി,അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ.സംഗീതം – രഞ്ജിൻ രാജ്.ഛായാഗ്രഹണം – ശങ്കർ. പി.വി.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്കലാസംവിധാനം – അജയൻ മങ്ങാട് ‘മേക്കപ്പ് – ജിത്തു പയ്യന്നൂർ.