ഒന്നും രണ്ടുമല്ല 500 എണ്ണം!! പിണറായി വിജയന്റെ കൂറ്റൻ ബോർഡിന് 15 കോടി, പന്തലിന് 3 കോടി; വാർഷികാഘോഷത്തിന് പൊടിക്കുന്നത് കോടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നും രണ്ടുമല്ല 500 എണ്ണം!! പിണറായി വിജയന്റെ കൂറ്റൻ ബോർഡിന് 15 കോടി, പന്തലിന് 3 കോടി; വാർഷികാഘോഷത്തിന് പൊടിക്കുന്നത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 05:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ വാർഷികാഘോഷ മാമാങ്കത്തിന് പിണറായി സർക്കാർ പൊടിക്കുന്നത് കോടികൾ. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് ‘പ്രതിഛായ’ മെച്ചപ്പെടുത്താൻ ചെലവഴിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരും. പ്രതിദിനം 100 രൂപ വർദ്ധിപ്പിച്ച് തന്നാൽ സമരം അവസാനിപ്പിക്കാമെന്ന ആശമാരുടെ വാക്കുകൾ സ്മരിച്ച് കൊണ്ട് ഇനി വരുന്ന കോടിയുടെ കണക്കുകൾ വായിക്കാം…..

മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് ഇത്തവണയും പ്രചാരണവും ആഘോഷവും. സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ കൂറ്റൻ ഹോർഡിം​ഗ്സ് 500 എണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിന് മാത്രം 15.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഈ പരസ്യബോർഡ് ഡിസൈൻ ചെയ്യാൻ മാത്രം 10 ലക്ഷം വേറെയും ചെലവാക്കി. എൽഇഡി ഡിജിറ്റൽ വാൾ, എൽഇഡി ഡിജിറ്റൽ ബോർഡ്, വാഹന പ്രചരണം എന്നിവയ്‌ക്ക് 3.30 കോടി, കെഎസ്ആർടിസി ബസിൽ പരസ്യം പതിപ്പിക്കാൻ ഒരു കോടി, ഇത്തരത്തിൽ പരസ്യത്തിന് മാത്രം ആകെ 20.73 കോടി രൂപയാണ് ചെലവ്. ബാക്കി കണക്ക് പിന്നാലെ വരും.

പരിപാടി നടത്താനുള്ള പന്തലിന് മാത്രം 3 കോടിയാണ് ചെലവ്. ഊരാളുങ്കൽ സൊസൈറ്റിയുടെ കൊല്ലത്തുള്ള സഹ സ്ഥാപനത്തിനാണ് ഇതിനുള്ള കരാർ നൽകിയിരിക്കുന്നത്. കലാ-സാസ്കാരിക പരിപാടികൾക്ക് 2.10 കോടി, ജില്ലാതല യോ​ഗങ്ങൾക്ക് ജില്ലകൾക്ക് 3 ലക്ഷം വീതം, മറ്റ് ചെലവുകൾക്ക്  ഒന്നര കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

നാളെ കാസർക്കോട് കാലിക്കടവിലാണ് വാർഷി​കാഘോഷത്തിന്റെ ഉദ്​ഘാടനം. ഓരോ ജില്ല ആസ്ഥാനങ്ങളിലും ഏഴ് ദിവസം വീതമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി കളറാക്കാൻ ഓരോ ജില്ലയ്‌ക്കും 3 കോടി വീതം അധികം നൽകും. ഈ വകയിൽ മാത്രം 42 കോടിയോളം സർക്കാർ ഖജനാവിൽ നിന്നും ഒഴുകും

25.91 കോടി രൂപ ഇൻഫർമേഷൻ ആൻഫ് പബ്ലിക്ക് റിലേഷൻ വകുപ്പ് വഴിയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി 1.65 കോടി രൂപ ടൂറിസം വകുപ്പാണ് നൽകുന്നത്. സ്വകാര്യ പി ആർ ഏജൻസികൾക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. പിആർഡി ഉദ്യോ​ഗസ്ഥരുടെയും സിപിഎമ്മിന്റെയും സ്വന്തക്കാരുടേതാണ് ഈ പിആർ ഏജൻസികൾ. ഈ വകയിൽ നല്ലൊരു തുക ഉദ്യോ​ഗസ്ഥരുടെയും പോക്കറ്റിലേക്കും പോകും.

 

Tags: CHIEF MINISTER PINARAYI VIJAYANപിണറായി സർക്കാർവാർഷികാഘോഷം
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies