കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിൽ ഇന്നാണ് സംഭവം. ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിൽ അദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെ കൊലപാതകത്തിൽ പ്രതി ചേർക്കുമെന്ന് സൂചനയുണ്ട്.
അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പല്ലവിയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് നില വീട്ടിൽ കണ്ടെത്തിയ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് മുൻ ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.
കർണാടക കേഡറിലെ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. 2015 മുതൽ വിരമിക്കുന്ന 2017 വരെ അദ്ദേഹം കർണാടക പൊലീസിൽ ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാർ ചംപാരൻ സ്വദേശിയായ അദ്ദേഹം
ജിയോളജിയിൽ എംഎസ്എസി പൂർത്തിയാക്കിയിട്ടുണ്ട്.