പാകിസ്താൻ ക്രിക്കറ്റ് ടീം ഉടനെ അവരുടെ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചേക്കും. ജിയോ ന്യൂസ് പ്രകാരം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്രിക്കറ്റിന്റെ മുൻ ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സനാണ് പാകിസ്താൻ ടീമിന്റെ പരിശീലകനാകുന്നതെന്നാണ് സൂചന. പിസിബി മൈക്കുമായി സംസാരിക്കുന്നുണ്ട്. സ്ഥിരം പരിശീലകനെയാണ് പിസിബി പരിഗണിക്കുന്നത്.
ന്യൂസിലൻഡ് പരമ്പരയോടെ ഇടക്കാല പരിശീലകനായ ആക്വിബ് ജാവേദിന്റെ കാലാവധി അവസാനിച്ചിരുന്നു. താരത്തിന് ഇനിയും തുടരാനും താത്പ്പര്യമില്ല. ന്യൂസിലൻഡിലും പാകിസ്താൻ്റേത് ദയനീയ പ്രകടനമായിരുന്നു. ടി20 ഏകദിന പരമ്പരകൾ അടിയറ വച്ചിരുന്നു. പാകിസ്താനെ വീണ്ടും ട്രാക്കിലെത്തിക്കാൻ വിദേശ പരിശീലകനെയാണ് പിസിബി ലക്ഷ്യം വയ്‌ക്കുന്നത്. ഇതാണ് മൈക്ക് ഹെസ്സണെ പരിഗണിക്കുന്നതിന് പിന്നിൽ. ഹെസ്സണെ കൂടാതെ ഓസ്ട്രേലിയൻ മുൻ താരം സൈമൺ കാറ്റിച്ചിനെയും ന്യൂസിലൻഡിന്റെ ബാറ്റിംഗ് പരിശീലകനായ ലുക്ക് റോംഗിയെയും പിസിബി സമീപിച്ചിട്ടുണ്ട്. എങ്കിലും പിസിബി ലിസ്റ്റിലെ ആദ്യ പേരുകാരൻ മൈക്ക് ഹെസ്സനാണ്.
🚨Mike Hesson Emerges as Strong Candidate for Pakistan Head Coach Role
PCB is in Talks with Him for the Position (Geo Super) pic.twitter.com/V8LWE2JukJ
— junaiz (@dhillow_) April 22, 2025
“>















