ജമ്മുകശ്മീരിലെ പെഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ താഴ്വരയിലെ കുന്നിൻമുകളിൽ ക്ഷീണിതരായി ഇരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് ഒരു കൂട്ടം ഭീകരവാദികൾ വെടിയുതിർത്തത്. വിനോദ സഞ്ചാരികൾ ട്രക്കിംഗിന് എത്തിയത്. പുരുഷനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് നേരെ അടുത്തു നിന്ന് വെടിയുതിർത്തതായും നിരവധി പേർക്ക് പരിക്കേറ്റതായും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പെഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ബൈസരൻ പുൽമേട്. കാൽനടയായോ കുതിര സവാരിയിലൂടെയോ മാത്രമേ ഇവിടെ എത്താൻ കഴിയൂ. ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. താഴ്വരകൾ, തടാകങ്ങൾ, വിശാലമായ പുൽമേടുകൾ എന്നിവയ്‌ക്ക് പേരുകേട്ട പെഹൽഗാം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
Several tourists injured in terror attack in J&K’s Pahalgam
Srinagar, Apr 22 (PTI) Several tourists were injured in a terrorist attack in Pahalgam in Anantnag district of Jammu and Kashmir on Tuesday, police said.
“My husband was shot in the head while seven others were also… pic.twitter.com/hioNjFyZmv
— ANN News Channel (@AnnNewsKashmir) April 22, 2025















