ഉല്ലാസം എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് പവിത്ര ലക്ഷ്മി. താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പവിത്രയുടെ ശരീരഭാരം നന്നായി കുറയുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകളും പ്രചരണവും ശക്തമായത്. ഇതിന് പിന്നാലെയാണ് ഇവർ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
തന്നെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും കുപ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ നടത്തുന്നത് തികച്ചും തെറ്റാണെന്ന് അവർ പറഞ്ഞു. തന്റെ അസുഖത്തെക്കുറിച്ച് നിരവധി തവണ വിശദീകരണവും വെളിപ്പെടുത്തലുകളും നടത്തിയിട്ടും ഇതൊന്നും അവസാനിക്കുന്നില്ലെന്നും അവർ പറഞ്ഞു . ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തു, അതു ചെയ്തു ഇതു ചെയ്തു, തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇതൊക്കെ.
ഞാൻ ഇപ്പോഴും പറയുന്നു എനിക്ക് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിനുള്ള ചികിത്സ നടക്കുന്നണ്ട്. എനിക്ക് കൃത്യമായ പരിചരണവും ലഭിക്കുന്നുണ്ട്.എന്നോടുള്ള യഥാർഥ കരുതലും സ്നേഹവും കൊണ്ട് എന്നെ അന്വേഷിക്കുന്നവരോട് ഒരുപാട് നന്ദി, നിങ്ങളുടെ സ്നേഹവും കരുതലും ഏറെ വിലപ്പെട്ടതാണ്.
View this post on Instagram
“>
അതേസമയം മാദ്ധ്യമങ്ങളും വ്യക്തികളും റീച്ചിന് വേണ്ടി നടത്തുന്ന നുണപ്രചാരണങ്ങൾ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.. കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് പവിത്ര ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയുടെ രണ്ടാം സീസണിലാണ് നടി അതിഥിയായെത്തുന്നത്. അദൃശ്യം എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഓക്കെ കൺമണിയാണ് ആദ്യ ചിത്രം.















