പഹൽഗാമിൽ നിരപരാധികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈസരൺവാലിയിൽ ട്രക്കിംഗിന് വന്ന വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ബൈസരൺ താഴ്വരയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്ന സഞ്ചാരികൾക്കിടയിലേക്ക് എത്തിയ ആക്രമികൾ വെടിയുതിർക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കാര്യമൊന്നും മനസിലാകാതെ പകച്ചു നിൽക്കുന്ന സഞ്ചാരികളെയും വീഡിയോയിൽ കാണാം.
വെടിയൊച്ചകൾ കേൾക്കുന്നതും ആൾക്കാർ നിലവിളിച്ച് ഓടുന്നതും വീഡിയോയിലുണ്ട്. ഭീകരവാദികൾ സഞ്ചാരികളെ വളഞ്ഞതിന് ശേഷമാണ് അവരോട് പേരും മതവും തിരക്കിയ ശേഷം വെടിവച്ച് വീഴ്‌ത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാൾ കുതിര സവാരിക്കാരനായ പ്രാദേശികനാണ്. സയിദ് ആദിൽ ഹുസൈൻ ഷാ എന്ന യുവാവാണ് ഭീകരരെ നേരിടുമ്പോൾ വെടിയേറ്റ് മരിക്കുന്നത്.
🚨 Horrific! Pahalgam terror attack video surfaces 💔
— Avenge Pahalgam 🙏 pic.twitter.com/C88MZovoWy
— Megh Updates 🚨™ (@MeghUpdates) April 24, 2025















