പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതുവരെ അപലപിക്കാത്തത് എന്നാണ് കനേരിയ ചോദിച്ചത്. സുരക്ഷാ ഏജൻസികൾക്ക് പൊടുന്നനെ ജാഗ്രത നിർദ്ദേശം നൽകിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. എക്സ് പോസ്റ്റിലായിരുന്നു പരാമർശം.
പാകിസ്താന് പഹൽഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതുവരെ അപലപിക്കാത്തത്? സുരക്ഷാ ഏജൻസികൾക്ക് പൊടുന്നനെ ജാഗ്രത നിർദ്ദേശം നൽകിയത് എന്തിനാണ്? എന്തെന്നാൽ ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക് സത്യമറിയാം. നിങ്ങൾ ഭീകരവാദികൾക്ക് അഭയം നൽകി അവരെ വളർത്തുകയാണ്. നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു. —- കനേരിയ പറഞ്ഞു.
എന്തുകൊണ്ടാണ് അവർ പ്രാദേശികരായ കശ്മീരികളെ ലക്ഷ്യമാക്കാതെ, പതിവായി ഹിന്ദുകളെ ലക്ഷ്യമാക്കുന്നത്. അത് കശ്മീരി പണ്ഡിറ്റായാലും ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കളായ വിനോദസഞ്ചാരികളായാലും. കാരണം ഭീകരവാദം എങ്ങനെ കപടവേഷം അണിഞ്ഞാലും പിന്തുടരുന്നത് ഒരു പ്രത്യയശാസ്ത്രമാണ്. ലോകം മുഴുവൻ അതിന് വില നൽകേണ്ടിവരുന്നു. –കനേരിയ മറ്റൊരു പോസ്റ്റിൽ കുറിച്ചു.
If Pakistan truly has no role in the Pahalgam terror attack, why hasn’t Prime Minister @CMShehbaz condemned it yet? Why are your forces suddenly on high alert? Because deep down, you know the truth — you’re sheltering and nurturing terrorists. Shame on you.
— Danish Kaneria (@DanishKaneria61) April 23, 2025
Why is it that they never target local Kashmiris, but consistently attack Hindus — be it Kashmiri Pandits or Hindu tourists from across India? Because terrorism, no matter how it’s disguised, follows one ideology — and the whole world is paying the price for it. #Pahalgam
— Danish Kaneria (@DanishKaneria61) April 23, 2025
“>