ന്യൂഡൽഹി: ന്യൂഡൽഹി: പഹൽഗാമിൽ മതം ചോദിച്ചതിന് ആളുകളെ വെടിവച്ചു കൊന്ന ഭീകരർ ചെയ്തതുപോലെയുള്ള ക്രൂരമായ പ്രവൃത്തി ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സർസംഘചാലക്, ഭീകരവാദത്തിനെതിരെ ഇന്ത്യൻ ശക്തമായി തിരിച്ചടിക്കണമെന്നും
“ശത്രുത നമ്മുടെ സ്വഭാവമല്ല, പക്ഷേ ആക്രമിക്കുന്നത് സഹിക്കുന്നതും നമ്മുടെ സ്വഭാവമല്ല. അധികാരമുണ്ടെങ്കിൽ അത് പ്രയോഗിക്കാനുള്ള സമയമാണിത്… ഇത്തരം സമയങ്ങളിൽ, ശക്തി പ്രകടിപ്പിക്കണം… ഇത് അധികാരി ശക്തനാണെന്ന സന്ദേശം ലോകത്തിന് നൽകുന്നു. പോരാട്ടം സമൂഹങ്ങൾ തമ്മിലല്ല, നന്മയ്‌ക്കും തിന്മയ്‌ക്കും ഇടയിലാണ്. കശ്മീരിൽ തീവ്രവാദികൾ ചെയ്തതിനെ എല്ലാവരും അപലപിക്കുന്നു. കശ്മീരിൽ മരിച്ച ആളുകളെ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയത്… ഹിന്ദുക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല…സംഭവത്തിൽ ഞങ്ങൾ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു…” മോഹൻ ഭാഗവത് പറഞ്ഞു.
ഏപ്രിൽ 22 നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ റെസിസ്റ്റൻസ് ഫോഴ്‌സിലെ (ടിആർഎഫ്) തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്നത്. ഇതിനുപിന്നാലെ ഇന്ത്യ നയതന്ത്രത്തലത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയിരുന്നു.