തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം. പണം കവർന്ന രണ്ടുപേർ പൊലീസ് പിടിയിലായി. താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നീ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 21,000 രൂപയായിരുന്നു മോഷണം പോയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മോഷ്ടാക്കൾ ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിത്തുറന്നും കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചും പണം കവർന്നതായി ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇംഎംഐ അടയ്‌ക്കാനുള്ള പണം കണ്ടെത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.