എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്കരിപ്പിച്ചെന്ന് പരാതി; അദ്ധ്യാപകരുൾപ്പെടെ 8 പേർക്കെതിരെ കേസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്കരിപ്പിച്ചെന്ന് പരാതി; അദ്ധ്യാപകരുൾപ്പെടെ 8 പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2025, 09:07 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഛത്തീസ്ഗഡിൽ എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവത്തിൽ ഏഴ് അധ്യാപകർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എൻ‌സി‌സി ക്യാമ്പിനിടെയാണ് സംഭവം. മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ നടന്ന ക്യാമ്പിൽ 159 വിദ്യാർത്ഥികളെ അദ്ധ്യാപകർ നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നാണ് പരാതി. ഇവരിൽ നാലു പേർ മാത്രമാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർ.

കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശിവ്തരായ് ഗ്രാമത്തി ലാണ് ക്യാമ്പ് നടന്നത്. വിദ്യാർഥികൾ തിരിച്ചെത്തി പ്രതിഷേധം ആരംഭിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. വിദ്യാർത്ഥി സംഘടനകൾ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. മാർച്ച് 31 നാണ് സംഭവം നടന്നത്. ബിലാസ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് രജനീഷ് സിംഗ്, സിറ്റി പൊലീസ് സൂപ്രണ്ട് (കോട്‌വാലി) അക്ഷയ് സബദ്രയുടെ കീഴിൽ നാലംഗ സമിതി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് എസ്‌എസ്‌പിക്ക് സമർപ്പിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഗുരു ഘാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരായ ദിലീപ് ഝാ, മധുലിക സിംഗ്, ജ്യോതി വർമ്മ, നീരജ് കുമാരി, പ്രശാന്ത് വൈഷ്ണവ്, സൂര്യഭാൻ സിംഗ്, ബസന്ത് കുമാർ, ടീം കോർ ലീഡറും വിദ്യാർത്ഥിയുമായ ആയുഷ്മാൻ ചൗധരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കൂടുതൽ അന്വേഷണത്തിനായി ഡയറി കോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Tags: casenamazstudentsTeachersNCC campChhattigarhBilaspur
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies