ആദിമുനി മാദ്ധ്യമ പുരസ്‌കാരം; മികച്ച ചാനൽ റിപ്പോർട്ടർ ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദിമുനി മാദ്ധ്യമ പുരസ്‌കാരം; മികച്ച ചാനൽ റിപ്പോർട്ടർ ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷ്

സമഗ്ര സംഭാവനയ്ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം രാജശേഖര പണിക്കർക്ക്; മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കാവാലം ശശികുമാറിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 03:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : “ശരയോഗ സംഗമം 2025 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷ് അർഹനായി.

സമഗ്ര സംഭാവനയ്‌ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം രാജശേഖരപ്പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുളള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് വടയാർ സുനിൽ അർഹനായി.

മികച്ച യുവ സാഹിത്യകാരനുള്ള ആദിമുനി സാഹിത്യ പുരസ്‌കാരം യദു വിജയകൃഷ്ണൻ പരമേശ്വരനും, മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്കുള്ള ആദിമുനി സമൂഹമാദ്ധ്യമ പുരസ്‌കാരം പ്രേം ശൈലേഷിനും, പ്രചോദനാത്മക പ്രവർത്തനങ്ങൾക്കുള്ള ആദിമുനി സമൂഹ മാദ്ധ്യമ പുരസ്‌കാരം ഉണ്ണി മാക്സിനും ലഭിക്കും.

ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള, പ്രശാന്ത് അമൃതം, വിജയൻ ഗുരുക്കൾ, സാബൻകുട്ടി ഗുരുക്കൾ, പി മാധവക്കുറുപ്പ് വൈദ്യർ എന്നിവർ ആദി മുനി കർമശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായി. അഡ്വ: ഫിലിപ്പ് ജോസഫ്, ഡോ. ബെന്നീസ് രാജ, സുരേഷ് കുമാർ, ഡോ. അഖിലേശൻ, നന്ദൻ കടലുണ്ടി, രമേശ് കല്ലുപ്പാറ (പടയണി), സന്തോഷ് കുമാർ സിനി മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർ ആദി മുനി ശാക്തീകരണ പുരസ്കാരത്തിന് അർഹരായി.

2025 മെയ് നാലിന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ശരയോഗ സംഗമം 2025 ” ൽ വെച്ച് ശരരാജ യോഗി ഡോ: സുനിൽ ബാബു കെ സി അവാർഡുകൾ സമർപ്പിക്കും.

അഡ്വ. ഫിലിപ്പ് ജോസഫ് പുത്തൻചിറ അധ്യക്ഷത വഹിക്കുന്ന”ശരയോഗ സംഗമം 2025″ ൽ, ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും. തൃദീപ് വൈദ്യർ, ഡോ. ബെന്നിസ് രാജ, ആചാര്യ ഡോ. സുബ്രഹ്മണ്യൻ കൃഷ്ണസ്വാമി, Dr. പി ടി ജയപ്രകാശ് ലാൽ ദാജിവാലേജി, ഡോ. സാഹു കിഷോർ ജെയിൻ സഫർ , ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗാശ്രമം മഠാധിപതി സദ്ഗുരു രമാദേവി അമ്മ, പ്രശാന്ത് അമൃതം, ശ്രീ സുരേഷ് കുമാർ, ശ്രീ ഉണ്ണികൃഷ്ണൻ,എന്നിവർ വിശിഷ്ടാതിഥികളായി സന്നിഹിതരായിരിക്കും. സ്വാഗത പ്രസംഗം നടത്തുന്നത് ഡോക്ടർ ഡോൺ വി ഷാജു ആണ്‌. ശ്രീ ജോർജ് കോശിയും, ബിജു കെ ശിവാനന്ദനും ആശംസകൾ അർപ്പിക്കും.ശരയോഗ സംഗമത്തിനൊപ്പം യുവതി – യുവാക്കളുടെ വിവാഹവും നടത്തപ്പെടുന്നു.

തുടർന്ന് “അടിസ്ഥാനശരയോഗം നാൾവഴി” എന്ന വിഷയത്തിൽ ശരരാജയോഗി ഡോ: സുനിൽ ബാബു കെ സി ക്ലാസ്സ്‌ എടുക്കും. പുരസ്കാര വിതരണത്തിനു ശേഷം വൈകുന്നേരം 4.30 മുതൽ ഡോ: സുനിൽ ബാബു കെ സി നയിക്കുന്ന ശരയോഗ ക്രിയ പരിശീലന മുണ്ടായിരിക്കും.

പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാർക്കും ഗൃഹസ്ഥാശ്രമവാസികൾക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി ഡോ: സുനിൽ ബാബു കെ സി യുടെ നേതൃത്വത്തിൽ പത്തനം തിട്ട,  വെണ്ണിക്കുളം, മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗ സംഗമം എന്ന പേരിൽ നടത്തിവരുന്നുണ്ട്.

Tags: Kavalam SasikumarAdhimuni Yoga kendraV VinishMadhyama Award
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies