കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ ന്യയീകരിക്കുന്ന ചാനൽ ചർച്ചയിലെ പരാമർശത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് വിമർശനം. വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയ ആറര ഗ്രാം കഞ്ചാവ് ഒരു ബീഡിക്കുള്ളതില്ലെന്നും എന്തിനാണ് ഇങ്ങനെ കേസുകൾ പെരുപ്പിച്ച് കാണിക്കുന്നതെന്നുമാണ് അവരുടെ വാദം. ബിഡിക്കുള്ളത് ഇല്ലെന്ന അറിവ് കഞ്ചാവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നവർ പറഞ്ഞതാണെന്നും ഇവർ അവിടെ ന്യായീകരിക്കുന്നുണ്ട്.
അതേസമയം പൊലീസ് വേട്ടയാടൽ ഇല്ലെന്നും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും റാപ്പർ തന്നെ സമ്മതിക്കുമ്പോഴാണ് ഇവർ വെള്ള പൂശാൻ ഇറങ്ങിയതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഒരു ഉത്തരവാദിത്തപ്പെട്ട മാദ്ധ്യമ പ്രവർത്തക ലഹരികേസുകളെ ഇങ്ങനെ നിസാരവത്കരിച്ച് ന്യായീകരിക്കുന്നത് വളരെ പരിതാപകരമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഇടത് സൈബർ പോരാളികൾ ഇവരെ രൂക്ഷമായി പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. ഇവരുടെ പരാമർശത്തിന്റെ ക്ലിപ്പുകൾ പ്രചരിപ്പിച്ചാണ് വിമർശനം.
“ഇന്നലെകളിൽ സോഷ്യൽ മീഡിയയിൽ ഒട്ടും പ്രിപ്പ്യേറല്ലാതെ അന്തിചർച്ച നിയന്ത്രിക്കുന്ന ആങ്കർ എന്ന പേരിൽ നിന്നും മുക്തി നേടി. ഒരു ബീഡിയിൽ എത്രവരെയാകാമെന്ന് കൃത്യതയോടെ അതിലും വെടുപ്പായി ഇന്ന് ഒരു വിഷയം അവതരിപ്പിക്കുന്ന പരുത്തിക്കടിനെയാണ് കാണാൻ കഴിഞ്ഞത്” എന്നായിരുന്നു ഒരു കമൻ്റ്.
“നാടുമൊത്തം മൈക്കും തൂക്കി നടന്ന് ലഹരിക്കെതിരായി പ്രോഗ്രാം ചെയ്തത് നിങ്ങൾ ഒക്കെ തന്നെ അല്ലെ … എന്നിട്ടിപ്പോ 6 ഗ്രാം കഞ്ചാവ് 9 പേര് ഉപയോഗിച്ചാൽ കുഴപ്പമില്ലപോലും കഷ്ടം തന്നെ”
“ആദ്യമായിട്ടാണ് ഒരു വിഷയത്തിൽ ഇവർ ആധികാരികമായും, വസ്തുനിഷ്ടമായും കാര്യങ്ങൾ പറയുന്നത്.
അഭിനന്ദനങ്ങൾ”
“നേരം വെളുത്തപ്പോൾ വെണ്ടക്ക അക്ഷരത്തിൽ എഴുതി കാണിക്കുന്നുണ്ട് വേടന്റെ അറസ്റ്റ് എന്നിട്ട് അന്തി ചർച്ചക്ക് വന്നിരിക്കുമ്പോൾ ഒരു മാതിരി ഓന്തിന്റെ സ്വഭാവം കാണിക്കുന്നു ഈ അവതാരം” എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.