പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കൊല്ലപ്പെട്ടവർ മുഖ്യമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.
സാമ്പത്തിക സഹായത്തിനൊപ്പം സർക്കാർ ആശ്രിതർക്ക് ഗവൺമെന്റ് ജോലി നൽകുന്നതും പരിഗണിക്കുന്നുണ്ട്. ഇതിനൊപ്പം പഠിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. പഹൽഗാമിൽ കൊല്ലപ്പെട്ട സന്തോഷ് ജഗദലെയുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ ജമ്മുകശ്മീർ സർക്കാരും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് ഒരുലക്ഷം വീതവുമാണ് നൽകുന്നത്.