തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെയാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. അദ്ദേഹമെത്തിയ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ ലാൻഡ് ചെയ്തത്. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും നഗരവീഥികളിൽ പൊതുജനവും ബീജെ പ്രവർത്തകരും തിങ്ങി നിറഞ്ഞിരുന്നു.
ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ അദ്ദേഹം തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പൽ സെലസ്റ്റീനോ മരെസ്ക എന്ന കപ്പൽ വിഴിഞ്ഞത് എത്തും. രണ്ടു ദിവസം നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.















