അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രണയബന്ധം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. തന്റെ കാമുകി സോഫി ഷൈനുമൊത്തുള്ള ചിത്രം ധവാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിന് എന്റെ പ്രണയം എന്ന അടിക്കുറിപ്പും നൽകി.
View this post on Instagram
2025 ചാമ്പ്യൻസ് ട്രോഫിക്കിടെ, ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ശിഖർ ധവാനും കാമുകിയുമൊത്തുള്ള ചിത്രം വളരെപ്പെട്ടന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ധവാനൊപ്പം കണ്ട യുവതി ആരാണെന്നായിരുന്നു പലരുടെയും സംശയം. അയർലൻഡിൽ നിന്നുള്ള സോഫി ഷൈനാണെന്ന് ഇതെന്ന് ചില മീഡിയ റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഇതിനുശേഷം നടന്ന ഒരു അഭിമുഖത്തിലും കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ധവാൻ ചില സൂചനകൾ നൽകിയിരുന്നു.
സോഫിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ഐറിഷ് പ്രോഡക്റ്റ് കൺസൾട്ടന്റായ സോഫി, അമേരിക്കൻ ധനകാര്യ സേവന കമ്പനിയായ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിലാണ് ജോലി ചെയ്യുന്നത്. അയർലൻഡിലെ കാസിൽറോയ് കോളേജിലായിരുന്നു പ്രാഥമിക പഠനം. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിംഗ് ആൻഡ് മാനേജ്മെന്റിൽ ബിരുദവും നേടി. സോഫി താമസിക്കുന്ന യുഎഇയിൽ വെച്ചാണ് ധവാനും സോഫിയും കണ്ടുമുട്ടിയതെന്ന് റിപ്പോർട്ടുണ്ട്.















