ജമ്മുകശ്മീർ-ശ്രീനഗർ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. റമ്പാൻ ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് ജവന്മാർക്ക് വീരമൃത്യു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നിഗമനം. റമ്പാനിലെ ബാറ്ററി ചസ്മയിലാണ് അപകടമുണ്ടായത്. സൈനികർ തത്ക്ഷണം മരിക്കുകയായിരുന്നു. രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു .
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചിരുന്നു. ചിലയിടങ്ങളിൽ റോഡ് പൂർണമായും ഒലിച്ചുപോയ സ്ഥിതിയാണ്. 500 അടി താഴ്ചയുള്ള മലയിടുക്കിലാണ് ട്രക്ക് വീണത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്കാണ് 11.30 ഓടെ ബാറ്ററി ചാഷ്മയ്‌ക്ക് സമീപം അപകടത്തിൽപെട്ടത്. സൈന്യം, ജമ്മു കശ്മീർ പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
#WATCH | Ramban, J&K: SSP Ramban Kulbir Singh says, “A very unfortunate incident, an accident has taken place. Driver of an Army vehicle, which was part of a convoy, lost control of the vehicle, and it rolled down a gorge about 500 metres below. Three people were in the… https://t.co/OqgwS35yls pic.twitter.com/rb4n91YMDt
— ANI (@ANI) May 4, 2025