ഒരു കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ പൊടുന്നനെ തീരാ വേദനയിലേക്ക് വഴിമാറിയൊരു സംഭവമാണ് യുപിയിൽ നിന്ന് പുറത്തുവരുന്നത്. ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ബദൗൺ ജില്ലയിലാണ് ഹൃദയം ഭേദകമായ സംഭവം. ഇതിന്റെ ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബദൗണിലെ നൂർപുരിലെ പിനോയ് ഗ്രാമത്തിൽ ഇസ്ലാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വേദനിപ്പിക്കുന്ന സംഭവം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കുടുംബം. ആഘോഷങ്ങൾ കൊഴുക്കുന്നതിനിടെയാണ് മരണമെത്തിയത്. ഹൽദി ആഘോഷം ഏതാണ്ട് പൂർത്തിയായി, അതിഥികൾ പോയ ശേഷം വീട്ടുകാർ പട്ടൊക്കയിട്ട് നൃത്തം ചെയ്യുകയായിരുന്നു. ബന്ധുക്കൾക്കൊപ്പം 22-കാരി ആവേശത്തോടെ ചുവട് വയ്‌ക്കുകയായിരുന്നു.
ഇതിനിടെ യുവതി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ വരന്റെ വിവാഹ ഘോഷ യാത്ര എത്തേണ്ടയിടത്താണ് നവവധുവിന്റെ മൃതശരീരമെത്തിയത്. യുവതിയുടെ മാതാവ് ഷോക്കിൽ ബോധരഹിതയായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല.
बदायूं
⏩ “जिस घर में गूंजनी थी शहनाइयाँ, वहाँ गूंज उठा सन्नाटा…”
⏩ हल्दी की रस्म के बाद डांस करते समय अचानक थम गई दुल्हन की सांसें, आज ही आनी थी बारात।
⏩ शादी से पहले दुल्हन की मौत ने छीन ली सारी खुशियां, परिवार में पसरा मातम |
⏩ सात फेरों के सपने संजोए दुल्हन की डोली… pic.twitter.com/Qqj4Xkp1bV
— हिन्दी ख़बर | Hindi Khabar 🇮🇳 (@HindiKhabar) May 5, 2025