അതും പാഴായി, ഒറ്റപ്പെട്ട് പാകിസ്താൻ; തിരക്കഥ തള്ളി യുഎൻ സെക്യൂരിറ്റി കൗൺസിൽ; ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതും പാഴായി, ഒറ്റപ്പെട്ട് പാകിസ്താൻ; തിരക്കഥ തള്ളി യുഎൻ സെക്യൂരിറ്റി കൗൺസിൽ; ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 12:23 pm IST
Facebook
Twitter
WhatsAppTelegram

ജനീവ: പഹൽ​ഗാം ഭീകരാക്രണവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉയർത്തുന്ന വാ​ദങ്ങൾ പൂർണ്ണമായും തള്ളി യുഎൻ സെക്യൂരിറ്റി കൗൺസിൽ. നിരപരാധി ചമയാനുള്ള ശ്രമം പാളിയെന്നും കൗൺസിൽ അം​ഗങ്ങളിൽ നിന്നും രൂക്ഷവിമർശനം പാകിസ്താൻ ഏറ്റുവാങ്ങിയെന്നും വാർത്ത എജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.  പഹൽഗാമിനെക്കുറിച്ചുള്ള “തിരക്കഥ” അംഗീകരിക്കാൻ വിസമ്മതിച്ച കൗൺസിൽ  ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ  പാകിസ്താന് നിർദ്ദേശവും നൽകി. യുഎൻ സെക്യൂരിറ്റി കൗൺസിലും കൈവെടിഞ്ഞതോടെ അന്താരാഷ്‌ട്ര പിന്തുണ നേടാനുള്ള പാകിസ്താന്റെ അവസാന ശ്രമവും പാഴായി.

26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ഭീകരാക്രണത്തിൽ പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബയുടെ പങ്കും ചർച്ചയായി. ലഷ്കറിന്റെ പങ്കിനെ കുറിച്ച് അംഗങ്ങൾ പാക് പ്രതിനിധിയോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.  ആണവായുധത്തെ കുറിച്ചുള്ള പാക് വീരവാദത്തെ കൗൺസിൽ രൂക്ഷമായാണ് വിമർശിച്ചത്. നിരപരാധികളായ വിനോദസഞ്ചാരികളെ മതത്തിന്റെ പേരിലാണ് ലക്ഷ്യമിട്ടതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് അടിച്ചിട്ട മുറിയിലാണ് ചർച്ച നടന്നത്.

യുഎൻ സെക്യൂരിറ്റി കൗൺസിലെ പത്ത് താൽക്കാലികാം​ഗങ്ങളിൽ ഒന്നാണ് പാകിസ്താൻ. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയ്‌ക്കിടെ  അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്തു.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ചതായി ചർച്ചകൾക്ക് ശേഷം പാക് പ്രതിനിധി അസിം  ഇഫ്തിഖർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അസിം  ഇഫ്തിഖർ പറഞ്ഞു.

Tags: UNSCPahalgam terror attack
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies