ആൾക്കൂട്ടത്തിനിടയിൽ നിന്ന് നടി മഞ്ജുവാര്യറെ അനുചിതമായി ഒരു അജ്ഞാതൻ സ്പർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം സ്പർശിക്കുന്ന ആൾ ഹെയർ ബാൻഡ് പോലൊരു സാധനം കൈയിൽ ഇട്ടിട്ടുണ്ട്. ഇതാണ് സംശയത്തിന് ഇടയാക്കിയത്.
ഒരു കടയുടെ ഉദ്ഘാടനത്തിന് ശേഷം മടങ്ങി പോകുമ്പോഴായിരുന്നു സംഭവം. നടി കാറിന്റെ ഡോറിൽ കയറി നിന്ന് ആരാധകരെ കൈവീശി കാണിമ്പോഴാണ് ഒരാൾ നടിയെ സ്പർശിക്കുന്നത്. അരയ്‌ക്ക് സമീപമാണ് ഇയാൾ സ്പർശിക്കുന്നത്. എന്നാൽ ആൾക്കൂട്ടത്തിനിടയിലെ ബഹളമായതിനാൽ നടിയിത് കാര്യമായി ശ്രദ്ധിച്ചില്ല.
നടി മറ്റൊരു ദിശയിലേക്ക് നോക്കി ആരാധകരെ കൈവീശി കാണിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടി വീണ്ടും ആരാധക കൂട്ടത്തിന് മുന്നിൽ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നുമുണ്ട് മഞ്ജു. ആരോ താരത്തെ ഫോട്ടോയ്‌ക്ക് വേണ്ടി തോണ്ടി വിളിച്ചതെന്നാണ് കമൻ്റുകൾ. ആ തോണ്ടലിന് ശേഷമാണ് നടി ആ സ്ത്രീയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ഫോട്ടോ എടുക്കുന്നതെന്നും ചിലർ പറയുന്നു. നടി അതുകൊണ്ടാണ് തിരിഞ്ഞു നോക്കിയെന്നും അവർ വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമല്ല.
यह हाल 100% लिटरेसी राज्य केरल का है
जहा महिला सुपर स्टार भी भीड़ में सुरक्षित नहीं!
केरल की मशहूर अभिनेत्री मंजू वारियर के साथ एक फैनने बदतमीज़ी की
शिक्षा से इंसान नहीं बनता, संस्कार चाहिए#manjuwarrier #Kerala pic.twitter.com/hk0UHkGGic
— Kamit Solanki (@KamitSolanki) May 5, 2025















