ബൈസരൺ താഴ്വരയ്‌ക്ക് സമീപത്ത് നിന്ന് പിടിയിലായ പാക് പൗരൻ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരനെന്ന് സംശയം. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റായിരുന്നു. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. അതേസമയം ജാക്കറ്റ് എവിടെ നിന്ന് ലഭിച്ചെന്ന മറുപടിയും ഇയാൾക്കില്ല. പിടികൂടിയ ബിലാലിനെ സുരക്ഷാ സേന പൊലീസിന് കൈമാറി. ഏപ്രിൽ 22 ന് ബൈസരൻവാലിയിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരികളെ മതം ചോദിച്ചാണ് നിറയൊഴിച്ച് കൊലപ്പെടുത്തിയത്.