ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നന്ദി പറഞ്ഞ് പഹൽഗാം ഭികരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ വിധവ ഹിമാൻഷി. ഉചിതമായ മറുപടിയെന്നാണ് അവർ വിശേഷിപ്പിച്ചത്. നമ്മുടെ സൈന്യവും മോദി സർക്കാരും ശക്തമായ ഒരു സന്ദേശമാണ് ഭീകരവാദികൾക്കും അവരെ നിയന്ത്രിക്കുന്നവർക്കും നൽകിയത്. 26 കുടുംബങ്ങളും സഹിച്ച വേദന എന്താണ് അതിർത്തിക്കപ്പുറമുള്ളവരെ അറിയിച്ചിട്ടുണ്ട്.
ആക്രമണ ദിവസത്തെ സംഭവങ്ങളും അവർ ഓർത്തെടുത്തു. എന്റെ വിവാഹം കഴിഞ്ഞിട്ട് ആറുദിവസമേ ആയിട്ടുള്ളൂവെന്ന് അവരോട് ഞാൻ പറഞ്ഞു. ദയയ്‌ക്ക് വേണ്ടി കേണു. എന്നാൽ മോദിയോട് പോയി ചോദിക്കാനാണ് പറഞ്ഞത്. എന്നാൽ ഇന്ന് അതേ മോദി ജിയും നമ്മുടെ സൈന്യവും അതിനുള്ള മറുപടി അവർക്ക് നൽകി.പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തതിൽ സംതൃപ്തിയുണ്ട്. എങ്കിലും വലിയൊരു ദുഃഖുമുണ്ട്. വിനയ് ഉൾപ്പടെ 26 പേർ നമുക്കൊപ്പം ഇല്ലല്ലോ!— ഹിമാൻഷി പറഞ്ഞു.















