ഇന്ത്യയിൽ സുരക്ഷിതരായി കഴിയുകയും, എന്നിട്ട് പാകിസ്താനോട് മമത കണിക്കുന്നവരെയും ഭീകരവാദിയെന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് കന്നട നടൻ ധ്രുവ സർജ. എക്സ് അക്കൗണ്ടിലൂടെയാണ് താരം പാകിസ്താൻ സ്നേഹം പൊഴിയുന്നവരുടെ മുഖത്തടിച്ച പ്രതികരണം നടത്തിയത്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ പാകിസ്താൻ അനുഭാവികളോടുമായി പറയുകയാണ്.
നിങ്ങൾ പാകിസ്താനോട് മമത കാണിക്കുന്നുവെങ്കിൽ നിങ്ങളും ഭീകരവാദികളാണ്. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാകരുത്. ഇന്ത്യയിലിരിക്കുക എന്നത് ഇന്ത്യയെ വിശ്വസിക്കുക എന്നതാണ്. ജീവിക്കുന്ന രാജ്യത്തെ സ്നേഹിക്കുക. ഇല്ലെങ്കിൽ നിന്നെയോക്കെ ഉടനെ ഞങ്ങൾ ഇന്ത്യയിൽ നിന്ന് ചവിട്ടി പുറത്താക്കും.
ഇന്ത്യയുടെ പ്രത്യേക്രമണത്തെ അപലപിക്കുന്ന ചില സെലിബ്രറ്റികളുടെ കുറിപ്പുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധ്രുവ സർജ ഇത്തരക്കാരെ തുറന്നുകാട്ടി കുറിപ്പ് പങ്കിട്ടത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയ പാകിസ്താൻ ആക്രമണം ഇന്ത്യ നിർവീര്യമാക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു.
To all sympathisers of Pakistan who live in INDIA
IF YOU are sympathising with them, You are also a Terrorist.
DON’T BECOME TRAITORS OF INDIA
Being In India is Believing in India
Love the country you live in
Or else soon we will kick you out of INDIA🇮🇳
Jai Hind🫡… pic.twitter.com/QgaWDwrj51— Dhruva Sarja (@DhruvaSarja) May 7, 2025