18-ാം സീസണിലെ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ് നിലവിൽ. പ്രഖ്യാപനം ഉടനെയുണ്ടായേക്കും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനം.
മറ്റൊരു സമയത്ത് ശേഷിക്കുന്ന മത്സരങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ധരംശാലയിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ്- ഡൽഹി മത്സരം റദ്ദാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷ മുഖ്യമാണെന്നും താത്കാലിക സസ്പെൻഷൻ രാജ്യതാത്പ്പര്യം മുൻനിർത്തിയാണെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ടീം ഉടമകളുടെ താത്പ്പര്യം കുടി പരഗണിച്ചാകും തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ ഏഷ്യാകപ്പിന് പകരം ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയേക്കുമെന്നൊരു സൂചനയുണ്ട്. 58-ാം മത്സരം നടക്കുമ്പോഴാണ് മുൻകരുതലിന്റെ ഭാഗമായി നിർത്തിവയ്‌ക്കേണ്ടി വന്നത്. ഇനി 12 ലീഗ് മത്സരങ്ങളും ഫൈനലടക്കം നാല് പ്ലേ ഓഫ് മത്സരങ്ങളുമാണ് ഇനി അവശേഷിക്കുന്നത്.















