താൻ ഗുരുതരാവസ്ഥയിലാണെന്ന വ്യാജവാർത്ത പൊളിച്ചടുക്കി നടൻ ഹരീഷ് കണാരൻ. ഒരു ഓൺലൈൻ ചാനലാണ് താരം ഗുരുതരാവസ്ഥയിലാണന്ന നിലയിൽ വാർത്തയും ചിത്രവും നൽകിയത്. വ്യാജ വാർത്ത കൊടുത്ത ചാനൽ പൂട്ടിക്കാൻ സഹായിക്കാമോ എന്നും ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
“എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ?” വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഹരീഷ് കുറച്ചിത് ഇങ്ങനെയാണ്
അഡ്മിനെ.. റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി എന്നായിരന്നു നടൻ നിർമ്മൽ പാലാഴിയുടെ ചോദ്യം. നേരത്തെ നിർമ്മൽ പാലാഴിക്കെതിരെയും ഇത്തരം വ്യാജവാർത്തകൾ കൊടുത്തിരുന്നു. അതേസമയം ഹരീഷ് കണാരൻ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആരാധകർ പറയുന്നത്.