ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വിരാട് കോലി ഇന്നാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും വെള്ള കുപ്പായം അഴിച്ചത്. ഇതിഹാസമായി പടിയിറങ്ങുന്ന കോലിക്കും രോഹിത്തിനും അവിസ്മരണീയമായ ഒരു വിടവാങ്ങൽ മത്സരം പോലും ലഭിച്ചില്ലെന്നാണ് ആരാധകരുടെ വിഷമം.
ഇതിന് പഴി കേൾക്കുന്നതാകട്ടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും. താരം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് വന്നതോടെ ബിസിസിഐ ഗവേണിംഗ് ബോർഡി തീരുമാനത്തിൽ നിന്ന് പിന്മാറാൻ കോലിക്ക് മേൽ സമ്മർദം ചെലുത്തിയതായി സൂചനയുണ്ടായിരുന്നു. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചതോടെ താരം ഇതിന് വഴങ്ങിയില്ലെന്ന് വ്യക്തമായി.
ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് താരത്തിന്റെ വിരമിക്കൽ. കരിയറിൽ 10,000 ടെസ്റ്റ് റൺസ് സ്വന്തമാക്കണമെന്ന മോഹം ഒരിക്കൽ വിരാട് കോലി പങ്കുവച്ചിരുന്നു എന്നാൽ ഇതിന് കാത്തിരിക്കാതെയാണ് വിരാടിന്റെ പടിയിറക്കം. ഇതിന് വഴിവച്ചത് ഗംഭീറിന്റെ തീരുമാനങ്ങളാണെന്ന് വാദിച്ചാണ് ഒരു വിഭാഗത്തിന്റെ വിമർശനം. എന്നാൽ വിരാട് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഗംഭീറും പ്രതികരിച്ചു.”സിംഹത്തിന്റെ അഭിനിവേശമുള്ള മനുഷ്യൻ ” നിങ്ങളെ മിസ് ചെയ്യും ചീക്കു..! എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. എക്സിലാണ് താരം കുറിപ്പിട്ടത്.
A man with lion’s passion!
Will miss u cheeks…. pic.twitter.com/uNGW7Y8Ak6— Gautam Gambhir (@GautamGambhir) May 12, 2025