ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിഞ്ഞ് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താനിൽ “വിജയാഘോഷ” റാലി നയിക്കുന്നതിനിടെയാണ് അഫ്രീദിയുടെ പ്രകോപനപരമായ പ്രസ്താവന. കറാച്ചിൽ റാലി നയിച്ച അഫ്രീദി പാകിസ്താൻ സൈന്യത്തിന്റെ “ധൈര്യത്തെ” പുകഴ്‌ത്തുകയും ചെയ്തു.
നമ്മുടെ സൈന്യം ആരാണ് ശക്തരെന്ന് കാണിച്ചുകൊടുത്തു. ഇന്ത്യക്കാർ നമ്മളെ വിലകുറച്ചു കണ്ടു. അവർക്ക് നമ്മുടെ കഴിവുകളെക്കുറിച്ചോ നമ്മൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചോ അറിയില്ല. പാകിസ്താനെ തെട്ടാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന കാര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും.
പാകിസ്താൻ സൈന്യത്തിന്റെ പ്രതിരോധം തകർക്കാനാകില്ല. മോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണ്. അവർ ഞങ്ങളുടെ കുട്ടികളെയും സാധാരണക്കാരെയും പള്ളികളെയും ലക്ഷ്യം വച്ചു. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. പക്ഷേ പ്രകോപിപ്പിച്ചാൽ നിശബ്ദരായി ഇരിക്കില്ല. യാതൊരു തെളിവുമില്ലാതെ പഹൽഗാം ആക്രമണത്തിൽ പാകിസ്താനെ പഴിക്കുകയാണെന്നും അഫ്രീദി ആരോപണം ഉന്നയിച്ചു.
‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം ഇന്ത്യക്ക് മറുപടി നൽകി വിജയിച്ചെന്ന പേരിലായിരുന്നു പാകിസ്താനിൽ റാലി നടത്തിയത്. റാലിക്ക് പാക് പ്രധാനമന്ത്രിയാണ് ആഹ്വാനം ചെയ്തത്.
Shahid Afridi leads a rally in Karachi to celebrate Pakistan’s victory. 🇵🇰
Boom Boom in support of Pakistan Army.
#PakvsIndiaWar #IndiaPakistanWar2025 #PakistanZinadabad @SAfridiOfficial pic.twitter.com/KKs2flJdPe— Maham Gillani (@DheetAfridian) May 11, 2025