"ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ട്, ധീരസൈനികർക്ക് ജന്മം നൽകിയ അമ്മമാരെ ഓർക്കാതിരിക്കാൻ കഴിയില്ല": ആലിയ ഭട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ട്, ധീരസൈനികർക്ക് ജന്മം നൽകിയ അമ്മമാരെ ഓർക്കാതിരിക്കാൻ കഴിയില്ല”: ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 03:27 pm IST
FacebookTwitterWhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം പാകിസ്താന് നൽകിയ തിരിച്ചടിയിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ടെന്നും അമ്മമാരുടെ ത്യാ​ഗമാണിതെന്നും ആലിയ ഭട്ട് കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്ന ധീരന്മാർക്ക് ജന്മം നൽകിയ അവരുടെ അമ്മമാരെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.

“കഴിഞ്ഞ ഏതാനും രാത്രികൾ ഏറെ വ്യത്യസ്തമായിരുന്നു. ഒരു രാജ്യം മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചിരുന്ന നിമിഷം. മലനിരകളിൽ എവിടെയോ നമ്മുടെ സൈനികർ ഉണർന്നിരിക്കുന്നു. നമ്മളിൽ ഭൂരിഭാ​ഗം ആളുകളും നമ്മുടെ വീട്ടിൽ ഒതുങ്ങികഴിയുമ്പോൾ, സൈനികർ ഇരുട്ടിൽ നിന്നുകൊണ്ട് നമ്മുടെ ഉറക്കത്തെ കാത്തുസൂക്ഷിക്കുന്നു. ഇത് ത്യാ​ഗമാണ്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്തൊരു അമ്മയുണ്ട്. തന്റെ മകന്റേത് താരാട്ടുപാട്ടിന്റെ രാത്രിയല്ല, മറിച്ച് സംഘർഷത്തിന്റെയും പിരിമുറുക്കത്തിന്റെയും നിശബ്ദതയുടെയും രാത്രിയാണെന്ന് അവർ തിരിച്ചറിയുന്നു”.

“കഴിഞ്ഞ ദിവസം എല്ലാവരും മദേഴ്സ് ഡേ ആഘോഷിച്ചു. പൂക്കൾ നൽകുകയും ആലിം​ഗനം ചെയ്യുകയും ചെയ്തു. നമ്മുടെ സൈനികർക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്ത അമ്മമാരെ ഓർക്കാതിരിക്കാൻ എനിക്ക് സാധിച്ചില്ല. ജീവൻ നഷ്ടപ്പെട്ട സൈനികരെ കുറിച്ചോർത്ത് വിഷമിക്കുന്നു. ഇനിയൊരിക്കലും വീട്ടിലേക്ക് മടങ്ങിവരാത്ത സൈനികരെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. അവരുടെ പേരുകൾ രാജ്യത്തിന്റെ ആത്മാവിൽ കൊത്തിവച്ചിരിക്കുകയാണ്”.

ഇനിയുള്ള എല്ലാ രാത്രികളിലും പിരിമുറുക്കം ഇല്ലാത്ത, സംഘർഷമില്ലാത്ത നിശബ്ദതയാണ് ആ​ഗ്രഹിക്കുന്നത്. സമാധാനത്തിൽ നിന്ന് ഉണ്ടാകുന്ന നിശബ്ദതയാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സംരക്ഷകർക്കായി രാജ്യത്തിനായി ഒരുമിച്ചുനിൽക്കുന്നു- ആലിയ ഭട്ട് കുറിച്ചു.

Tags: aliabhattPahalgam attackOperation Sindoor
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies