ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബംഗംഗ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂൾ ബസാണ് നിയന്ത്രണം തെറ്റി എട്ടു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്.
സിഗ്നലിൽ ചുവപ്പ് തെളിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അപകടം. ഒരു വനിത ഡോക്ടറുടെ ജീവൻ അപകടത്തിൽ നഷ്ടമായി. ആറുപേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ടിടി നഗർ പൊലീസ് പറഞ്ഞു. റോഷൻപുര സക്വയറിൽ നിന്ന് എത്തിയ ബസാണ് അപകടമുണ്ടാക്കിയതെന്ന് സ്റ്റേഷൻ ഇൻചാർജ് സുധീർ അരജാരിയ പറഞ്ഞു. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം.
10-12 വാഹനങ്ങൾ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് ബസ് പാഞ്ഞെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. മുന്നിൽ നിന്ന് മാറാൻ ഡ്രൈവർ വിളിച്ചുപറയുന്നുണ്ടായിരുന്നതായും ഇയാൾ പറഞ്ഞു.ജെപി ആശുപത്രിയിൽ ഇൻ്റേൺ ഡോക്ടറായിരുന്ന അയേഷ ഖാനാണ് മരിച്ചത്. ബസിന്റെ മുന്നിൽ കുടുങ്ങിയ ഡോക്ടറെ 50 അടിയോളം ദൂരം വലിച്ചിഴച്ചു. മുള്ള കോളനി സ്വദേശിയായ അയേഷ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു.
#WATCH | Speeding School Bus Hits At Least 6-7 Vehicles Waiting At A Signal In Bhopal; Doctor Lost Life, 6 Others Critical#Bhopal #MadhyaPradesh #MPNews pic.twitter.com/blcKUNFieL
— Free Press Madhya Pradesh (@FreePressMP) May 12, 2025