കെസിഎ - എൻ.എസ്.കെ ടി 20 ചാമ്പ്യൻഷിപ്പ്, തൃശൂരിനും കാസർഗോഡിനും വിജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെസിഎ – എൻ.എസ്.കെ ടി 20 ചാമ്പ്യൻഷിപ്പ്, തൃശൂരിനും കാസർഗോഡിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 08:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തൃശൂരിന് തുടർച്ചയായ രണ്ടാം വിജയം. ഇടുക്കിയെ മൂന്ന് വിക്കറ്റിനാണ് തൃശൂർ തോല്പിച്ചത്. മറ്റൊരു മത്സരത്തിൽ കാസർഗോഡ് മലപ്പുറത്തെ ഏഴ് റൺസിന് പരാജയപ്പെടുത്തി. മഴ മൂലം 13 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ, മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. അബ്ദുൾ ഫർഹാന്റെയും മൊഹമ്മദ് കൈഫിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് കാസർഗോഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അബ്ദുൾ ഫർഹാൻ 32 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സും അടക്കം 56 റൺസും മൊഹമ്മദ് കൈഫ് 21 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 45 റൺസും നേടി.

എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 13 ഓവറിൽ 116 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 14 പന്തുകളിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ ആനന്ദ് കൃഷ്ണനാണ് മലപ്പുറത്തിന്റെ ടോപ് സ്കോറർ. എ ടി അദ്നാൻ ഒൻപത് പന്തുകളിൽ നിന്ന് 20 റൺസെടുത്തു. നാല് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റൻ ശ്രീഹരി എസ് നായരാണ് കാസർഗോഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. ആദർശ് കെ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം മത്സരത്തിൽ ഇടുക്കിയ്‌ക്കെതിരെ മൂന്ന് വിക്കറ്റിനായിരുന്നു തൃശൂരിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 19.5 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. 40 പന്തുകളിൽ 49 റൺസെടുത്ത ജോബിൻ ജോബി മാത്രമാണ് ഇടുക്കി ബാറ്റിങ് നിരയിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ഷറഫുദ്ദീന്റെയും ആതിഫ് ബിൻ അഷ്റഫിന്റെയും ബൗളിങ് മികവാണ് ഇടുക്കി ബാറ്റിങ് നിരയെ ചെറിയ സ്കോറിൽ തളച്ചത്. അർജുൻ വേണുഗോപാൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. 33 റൺസെടുത്ത ആകർഷും 25 റൺസെടുത്ത അർജുൻ വേണുഗോപാലുമാണ് തൃശൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്.ഇടുക്കിയിക്ക് വേണ്ടി സൗരവ് അരുൺ മൂന്നും അഖിൽ സ്കറിയ , ആനന്ദ് ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
You sent

Tags: t20KCAchampian ship
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies