പത്തനംതിട്ട: പൊലീസ് കൺട്രോമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ 28-ാകരൻ അറസ്റ്റിൽ. പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പ്രണയനൈരാശ്യത്തെ തുടർന്ന് മദ്യപിച്ച് സ്വബോധം ഇല്ലാതെയായിരുന്നു യുവാവിന്റെ ഫോൺവിളി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ബോംബ് ഭീഷണിക്ക് പിന്നാലെ പൊലീസ് ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും ബസ് സ്റ്റാൻഡിൽ വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നാലെയാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്. തുടർന്ന് വിളിച്ചയാളെ തേടി പൊലീസിന്റെ അന്വേഷണം ആരംഭിക്കുകയായിരുന്നു.