വരുന്ന ഏഷ്യാ കപ്പിൽ നിന്ന് ആതിഥേയരായ ഇന്ത് പിന്മാറും. ബിസിസിഐ ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്നാണ് നടപടി. പിസിബി ചെയർമാനായ മൊഹ്സിൻ നഖ്വിയാണ് എസിസിയുടെ തലവൻ. പാകിസ്താൻ മന്ത്രി കൂടിയായ നഖ്വി തലവനായിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന ടൂർണമെന്റിൽ പങ്കെടുക്കന്നതിന് ഇന്ത്യക്ക് താത്പ്പര്യമില്ല.
ജയ് ഷാ ഐസിസി ചെയർമാനായതോടെയാണ് നഖ്വി എസിസിസിയിലെത്തിയത്. രാജ്യ താത്പ്പര്യത്തിനാണ് മുൻഗണന നൽകുന്നതെന്നും ബിസിസിഐ വ്യക്തമാക്കി. വനിതകളുടെ എമേർജിംഗ് ഏഷ്യാകപ്പിലും ഇന്ത്യൻ ടീം പങ്കെടുക്കില്ല. ഇക്കാര്യവും എസിസിയെ അറിയിച്ചിട്ടുണ്ട്. ഏറെ കാഴ്‌ച്ചക്കാരുള്ള ഇന്ത്യ-പാകിസ്താൻ മത്സരവും ഇതോടെ റദ്ദാക്കും.
ഇന്ത്യയുടെ പിന്മാറ്റം പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ വരുമാനത്തിൽ പ്രതിഫലിക്കും. ഇന്ത്യയിലാണ് ഏഷ്യാ കപ്പിന് അധികവും കാഴ്‌ച്ചക്കാരും സ്പോൺസർഷിപ്പും ലഭിക്കുന്നത്. ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ വരുമാനത്തിന്റെ സിംഹഭാഗവും ഇടിയും.