യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില സമ്മാനങ്ങളും മുഖ്യമന്ത്രി ഷമിക്ക് നൽകി. ലക്നൗ സൂപ്പർ ജയൻ്റിസുമായുള്ള മത്സരത്തിന് മുന്നേയായിരുന്നു സന്ദർശനം. ഇന്ത്യൻ താരത്തിനൊപ്പമുള്ള ചിത്രങ്ങൾ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും യുപിക്കാരനാണ് ഷമി.
ഷമിയുടെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഹൈദരാബാദ് താരമായ ഷമിയെ 10 കോടി മുടക്കിയാണ് ടീമിലെത്തിച്ചത്. അതേസമയം പ്രകടനം അത്ര മികച്ചതായിരുന്നില്ല. 9 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് മാത്രമാണ് വലം കൈയൻ ബൗളർക്ക് നേടാനായത്. 11.23 ആണ് എക്കോണമി റേറ്റ്. കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഷമി ബിജെപിയിൽ ചേരുമെന്ന ചർച്ചകളും ഉടലെടുത്തു. വിരമിക്കലിന് ശേഷം താരം രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
#WATCH | Lucknow: Cricketer Mohammed Shami met UP CM Yogi Adityanath at the latter’s residence pic.twitter.com/vgoqB9XXAQ
— ANI (@ANI) May 19, 2025