ഹോട്ടൽ റിസപ്ഷനിലെ സോഫയിൽ ഉറങ്ങിക്കിടന്ന ഒരു ജീവനക്കാരനെ യുവതികളടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗാസിയബാദിലെ ലോണി ബോർഡർ ഏരിയയിലാണ് സംഭവം. ഗൗരവ് എന്ന യുവാവിനാണ് മർദനമേറ്റത്. സംഘത്തിലുണ്ടായിരുന്ന യുവതി ഉറങ്ങിക്കിടന്ന യുവാവിന്റെ കരണത്ത് ആഞ്ഞടിക്കുകയായിരിന്നു.
യുവാവ് എന്താണെന്ന് അറിയാതെ എഴുന്നേറ്റതിന് പിന്നാലെ വീണ്ടും പൊതിരെ തല്ലുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ ഇയാളെ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നുണ്ട്. 19-നായിരുന്നു സംഭവം. വന്നവർ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുകയും കൗണ്ടറിൽ നിന്ന് പണം മോഷ്ടിക്കുകയും ചെയ്തു.
അന്ന് രാവിലെ ഹോട്ടലിൽ കാമുകിക്കൊപ്പം എത്തിയ സൽമാനെന്ന യുവാവ്. വഴക്കിനിടെ കാമുകിയെ തല്ലിയപ്പോൾ ഹോട്ടൽ ജീവനക്കാർ ഇടപെട്ടു. തിരിച്ചുപോയ സൽമാൻ രണ്ടു സ്ത്രീകൾക്കും നാല് പുരുഷന്മാർക്കുമൊപ്പമെത്തി ജീവനക്കാരനെ മർദിക്കുകയായിരുന്നു. റുബീന എന്ന യുവതി കൗണ്ടറിൽ നിന്ന് 1800 രൂപയും മോഷ്ടിച്ചു. ഗൗരവിനെ ഇവർ പുലഭ്യം പറഞ്ഞ ശേഷമാണ് മടങ്ങിയത്. യുവാവിന്റെ പരാതിയിൽ ലോണി ബോർഡർ പൊലീസ് ഏഴുപേർക്കെതിരെ കേസെടുത്തു.
#Ghaziabad
होटल में महिलाओं साथ घुसे बदमाशों ने होटल में सो रहे युवक से की मारपीट,
थप्पड़, लात घुसो से पीटा, दरअसल युवक दिल्ली के रहने वाले सलमान को एक दिन पहले होटल में अपने महिला मित्र को पीटने से रोका था और बाहर के दिया था, 19 मई को सलमान अपने दोस्तों के साथ पहुंचा जिसमें… pic.twitter.com/zMlHgw5kVK— Lokesh Rai (@lokeshRlive) May 20, 2025