24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ ഗോവയിൽ പ്രളയ സാഹചര്യം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യജീവിതം താറുമാറാക്കുന്ന നിലയിലാണ് പേമാരി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ വിവിധിയടങ്ങളിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.
വെള്ളം നിറഞ്ഞ റോഡിൽ കുടുങ്ങിപ്പോയ യുവാവ് സ്കൂട്ടറിനൊപ്പം ഒഴുകി പോകുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഒഴുക്കുണ്ടായിരുന്നു. ശക്തിയായി വെള്ളം അടിച്ചു കയറിയതോടെ ഇയാൾ ബാലൻസ് തെറ്റി വീഴുകയായിരുന്നു.
മറ്റൊരു വീഡിയോയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ രണ്ടു യുവതികൾ ഒഴുക്കിൽപ്പെടുന്നതും കാണാമായിരുന്നു. കാലവർഷം അടുത്തതോടെ വലിയ അളവിലാണ് മഴ പെയ്തിറങ്ങുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. മഹാരാഷ്‌ട്രയിലും സമാന സാഹചര്യമാണ് ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയത്. അന്ധേരിയിലെ സബ്വേ വെള്ളപ്പൊക്കത്തെ തുടർന്ന് താത്കാലികമായി അടച്ചിരുന്നു.
Heavy rain in Goa.#GoaRains #flood #goapic.twitter.com/ZrhKv5NjYd
— Priyathosh Agnihamsa (@priyathosh6447) May 21, 2025