തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81-ശതമാനമാണ് ഇക്കുറി വിജയശതമാനം. കഴിഞ്ഞതവണത്തേ വിജയശതമാനത്തേക്കാൾ നേരിയ കുറവാണിത് . കഴിഞ്ഞവർഷം 78.68 ആയിരുന്നു വിജയശതമാനം.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ടായി.57 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു.
ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം . 83.09 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 71.09 ആണ് ഈ ജില്ലയിലെ വിജയശതമാനം.
പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയവരിൽ 30145 കുട്ടികൾ സമ്പൂർണ എ പ്ലസ് നേടി. 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.
4,13,581 വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണയം നടന്നു വരുന്നു. ജൂൺ മാസത്തിലാകും ഇതിന്റെ ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പ്ലസ് ടൂ ഫലം താഴെപ്പറയുന്ന വെബ്സൈറ്റുകൾ വഴി ലഭ്യമാകും
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. ഇതിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കുറവുണ്ട്. 71.42 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലും ( 84.46) കുറവ് കാസര്‍ഗോഡ് ജില്ലയിലു ( 61.70) മാണ്. 26178 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 18340 കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
വിഎച്ച്എസ്ഇ ഫലം താഴെപ്പറയുന്ന വെബ്സൈറ്റുകൾ വഴി ലഭ്യമാകും
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാന്‍ കഴിയും.