കേന്ദ്ര സര്‍ക്കാരിന് 2.69 ലക്ഷം കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ആര്‍ബിഐ; ഇത് റെക്കോഡ് ഡിവിഡന്റ്, ഖജനാവിനു മേല്‍ സമ്മര്‍ദ്ദം കുറയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

കേന്ദ്ര സര്‍ക്കാരിന് 2.69 ലക്ഷം കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ആര്‍ബിഐ; ഇത് റെക്കോഡ് ഡിവിഡന്റ്, ഖജനാവിനു മേല്‍ സമ്മര്‍ദ്ദം കുറയും

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം വര്‍ധനവാണ് ലാഭവിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 07:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന് 2.69 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2024 സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രത്തിനുള്ള ആര്‍ബിഐ ലാഭവിഹിതം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം വര്‍ധനവാണ് ലാഭവിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയോടെ 3 ലക്ഷം കോടി രൂപ വരെ ലാഭവിഹിതം ആര്‍ബിഐ കേന്ദ്രത്തിന് കൈമാറാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര ബജറ്റില്‍ ആര്‍ബിഐയില്‍ നിന്നും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 2.56 ലക്ഷം കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനെ കവച്ചുവെക്കുന്ന നേട്ടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഖജനാവിനു മേലുള്ള സമ്മര്‍ദ്ദം കുറയും

വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ യോഗത്തിലാണ് ലാഭവിഹിതം കൈമാറാന്‍ തീരുമാനമായത്. കേന്ദ്രം ശക്തമായ മൂലധനച്ചെലവിടല്‍ തുടരുകയും 2026 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവ് നടപടികള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധനക്കമ്മി കുറയ്‌ക്കാനും ഖജനാവിലെ സമ്മര്‍ദ്ദം കുറയ്‌ക്കാനും ആര്‍ബിഐയുടെ ഈ വമ്പന്‍ ലാഭവിഹിത കൈമാറ്റം സഹായിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 11.21 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.

സിആര്‍ബി ഉയര്‍ത്തി

അപ്രതീക്ഷിതമായി സംഭവിക്കാവുന്ന സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനുള്ള ഫണ്ടായ കണ്ടിജന്‍സി റിസ്‌ക് ബഫര്‍ (സിആര്‍ബി) മുമ്പത്തെ 6.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി ഉയര്‍ത്താനും ആര്‍ബിഐ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് മോശം വായ്പകള്‍, ആസ്തി മൂല്യങ്ങള്‍ കുറയല്‍, ജീവനക്കാരുടെ ചെലവുകള്‍, സാമ്പത്തിക ആഘാതങ്ങള്‍ എന്നിവയടക്കമുള്ള ആഘാതങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു. കോവിഡ് മഹാമാരി സമയത്ത് 5.5 ശതമാനമായിരുന്നു സിആര്‍ബി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനമായും 2024 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമായും സിആര്‍ബി ഉയര്‍ത്തി.

ലാഭം വന്ന വഴി

ശക്തമായ ഡോളര്‍ വില്‍പ്പന, ഉയര്‍ന്ന വിദേശ വിനിമയ നേട്ടം, പലിശ വരുമാനത്തിലെ സ്ഥിരമായ വര്‍ദ്ധനവ് എന്നിവയാണ് ആര്‍ബിഐയെ മികച്ച ലാഭം കൈവരിക്കാന്‍ സഹായിച്ചത്. മറ്റ് ഏഷ്യന്‍ സെന്‍ട്രല്‍ ബാങ്കുകളെ അപേക്ഷിച്ച് ജനുവരിയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ആര്‍ബിഐ ആയിരുന്നു. 2024 സെപ്റ്റംബറില്‍, വിദേശനാണ്യ കരുതല്‍ ശേഖരം 704 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതിനുശേഷം നോമുറയുടെയും ഡിബിഎസ് ബാങ്കിന്റെയും കണക്കുകള്‍ പ്രകാരം ആര്‍ബിഐ 125 ബില്യണ്‍ ഡോളറിലധികം വിറ്റഴിച്ചതായി കണക്കാക്കപ്പെടുന്നു.

Tags: RBIReserve BankDividentNet profit
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies