ജിം ട്രെയിനറുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്രദേശ് സ്വദേശിയായ 40-കാരനാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭാര്യ വഞ്ചിക്കുന്നതടക്കമുള്ള തെളിവുകൾ പുറത്തുവിട്ടുകൊണ്ട് ഒരു വീഡിയോ പകർത്തിയ യുവാവ് നാലു പേജുകളുള്ള ഒരു ആത്മഹത്യ കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇരുവരും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായും യുവാവ് വ്യക്തമാക്കിയിരുന്നു.
അതേസമയം സമയത്ത് വൈദ്യ സഹായം ലഭിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി. പ്രചരിക്കുന്ന വീഡിയോ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.
വിരമിച്ച പൊലീസുകാരന്റെ മകൻ ദിനേഷ് മിശ്രയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ആത്മഹത്യ കുറിപ്പിൽ ഭാര്യയ്‌ക്കും പ്രാദേശിക ജിം ട്രെയിനറുമായ മൊഹമ്മദ് മഖ്സൂദ് ഖാനെതിരെയുുമാണ് ഗുരുതര ആരോപണങ്ങളുള്ളത്. ഇരുവരും ചേർന്നാണ് തന്റെ ജീവിതം തകർത്തതെന്നാണ് വെളിപ്പെടുത്തൽ.
ഖാൻ ജോലി ചെയ്യുന്ന ജിമ്മിൽ ഭാര്യ പോയി തുടങ്ങിയതോടെയാണ് എല്ലാം തുടങ്ങിയതെന്നും ദിനേഷ് പറയുന്നു. രാത്രിയിൽ ഇവരുടെ ഫോൺ കോളുകൾ രേഖകളും സാമ്പത്തിക ഇടപാടിനെക്കുറിച്ചും ദിനേഷ് തെളിവുകൾ നിരത്തുന്നു. ലവ് ജിഹാദെന്നാണ് ദിനേഷ് മിശ്ര ആരോപിക്കുന്നത്. തെളിവുകൾ ശേഖരിച്ച പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Leave a Comment