ഷൂട്ടിംഗിനിടെ സാരിയിൽ തീപിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ രമേഷ്. സാരിത്തുമ്പിൽ പിടിച്ച തീ ആളുന്നതിനിടെ സാരി അഴിച്ചുകളഞ്ഞാണ് നടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്‌ക്ക് പിന്നിൽ.’ വീഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചു… ബിടിഎസ് വീഡിയോയാണ് പങ്കുവച്ചത്. തെലുങ്ക് സീരിയലിന്റെ ലോക്കേഷനിലാണ് അപകടമെന്നാണ് സൂചന.
ഷൂട്ടിംഗിനിടെയാണ് അപ്രതീക്ഷിതമായി സാരിയിൽ തീ ആളിപ്പടർന്നത്. ഉടനെ സാരി അഴിച്ചുകളഞ്ഞ് നടി നിലവിളിക്കുന്നതും കാണാം. ഇതുകണ്ട് സഹതാരങ്ങൾ അന്തംവിട്ട് നിൽക്കുന്നതും മറ്റൊരു നടി പെട്ടെന്ന് വലിയൊരു കാർപെറ്റ് കൊണ്ട് തീകെടുത്തുന്നതും വീഡിയോയിലുണ്ട്.
ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ശ്രിയ രമേഷ്. സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറിയത്. സിനിമയ്‌ക്കൊപ്പം സീരിയലുകളിലും സജീവമായ താരം. തെലുങ്ക് തമിഴ് ഭാഷകളിലും മിനി സ്ക്രീനിൽ സജീവമാണ്. മലയാളത്തിൽ ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
“>