കോട്ടയം: പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗമായ ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്.
ഭർതൃവീട്ടുകാർക്കെതിരെ സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു.ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി കേട്ട ഏറ്റുമാനൂർ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്‌ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
ഇതനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
ഇവരുടെ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയിരിക്കുന്നത് തൃപ്പുണിത്തുറയിലാണെന്ന് പോലീസ് പറയുന്നു.
50 ലക്ഷം രൂപ ഭർതൃ വീട്ടുകാരിൽ നിന്നും വാങ്ങി നൽകാമെന്ന ഉറപ്പ് പൊലീസ് പാലിച്ചില്ലെന്നും പോസ്റ്റ് പറയുന്നു.ഭർതൃമാതാവിന്റെ പീഡനം ഇനി സഹിക്കാൻ കഴിയില്ലെന്നും FB പോസ്റ്റിൽ പറയുന്നു