40-കാരിയ ബലാത്സംഗ ചെയ്തെന്ന കേസിൽ 23-കാരന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. 9 മാസമായി യുവാവ് ജയിൽ കിടന്നിട്ടും അയാൾക്കെതിരെ ഒരു കുറ്റവും ചുമത്താനായില്ല. എങ്ങനെയാണ് ഡൽഹി പൊലീസ് ഇൻഫ്ലുളവൻസറായ യുവാവിനെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് ബിവി നാഗരത്ന, സതിഷ് ചന്ദ്ര എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ഒരു കൈ മാത്രം ഉപയോഗിച്ച് കൈയടിക്കാനാകില്ല. എന്ത് അടിസ്ഥാനത്തിലാണ് യുവാവിനെതിരെ 376-ാം വകുപ്പ് ചുമത്തി കേസെടുത്തത്. അവളൊരു കെച്ചുകുട്ടിയല്ല, 40-കാരിയാണ്. അവർ ഒരുമിച്ചാണ് ജമ്മുവിൽ പോയത്. ഏഴു തവണയാണ് ഇവർ ഒരുമിച്ച് ജമ്മുവിൽ പോയതും താമസിച്ചതും, യുവതി പോയത് സ്വന്തം ഇഷ്ടപ്രകാരമാണ്, ഭർത്താവിന് പോലും അതിലൊരു കുഴപ്പമില്ലെന്നും കോടതി നിരീക്ഷിച്ചു.
നാൽപ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവാവിനെതിരെ ഡൽഹി പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഹൈക്കോടതി യുവാവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അയാൾ സുപ്രീം കോടതിയെ സമീപിച്ചത്.
യുവതിയുടെ വസ്ത്രബ്രാൻഡ് പ്രൊമോട്ട് ചെയ്യാനാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ ബ്രാൻഡ് ഷൂട്ടിന്റെ പേരിൽ ജമ്മുവിൽ കൊണ്ടുപോയി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചെന്നും പണം തട്ടിയെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.















