തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.
ഇന്നു രാവിലെ ഒമ്പതരയോടെ നഗരൂർ വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി വയലിലേക്ക് മറിയുകയായിരുന്നു.
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. രണ്ടുപേർക്കാണ് പരിക്കേറ്റത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഒരാളുടെ കൈയ്‌ക്ക് ബസിനടിയിൽ പെട്ടാണ് പരിക്കേറ്റത്.
23 കുട്ടികള്‍ക്കും കാര്യമായ പ്രശ്നങ്ങളില്ല.
അപകടം നടന്ന ഉടനെ നാട്ടുകാരടക്കം രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ പുറത്തെടത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എല്ലാവരെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് മാറ്റി. പ്രാഥമിക ചികിത്സയക്ക് ശേഷം കൂടുതൽ പരിചരണം ആവശ്യമുണ്ടെങ്കിൽ മറ്റ് ആശുപത്രികളിൽ കൊണ്ടുപോകും.















